അഭിഭാഷകനോട് മജിസ്ട്രേറ്റിന്റെ മോശം പരാമർശം ; പരപ്പനങ്ങാടിയിൽ അഭിഭാഷകർ കോടതി നടപടികൾ ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു.
പരപ്പനങ്ങാടി : തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ കഴിഞ്ഞ ദിവസം യുവ അഭിഭാഷകനോട് മോശം പരാമർശം നടത്തിയ തിരൂർ കോടതിയിലെ താൽക്കാലിക മജിസ്ട്രേറ്റ് ലെനിൻദാസിൻ്റെ തെറ്റായ നടപടിക്കെതിരെ പരപ്പനങ്ങാടി ബാർ അസോസിയേഷൻ കോടതി നടപടികൾ ബഹിഷ്ക്കരിച്ച് പ്രതിഷേധിച്ചു.
അസോസിയേഷൻ പ്രസിഡന്റ് വനജവള്ളിയിൽ ഉദ്ഘാടനം ചെയ്‌തു. സെക്രട്ടറി എൻ. മുഹമ്മദ് ഹനീഫ അധ്യക്ഷത വഹിച്ചു.
അഭിഭാഷകരായ കുഞ്ഞാലിക്കുട്ടി കടക്കുളത്ത്, പി.വി. ഹാരിഫ്, ടി. കുഞ്ഞഹമ്മത്, ഒ. മോഹൻദാസ്, പി. ദാവൂദ്, കെ.ടി. ബാലകൃഷ്‌ണൻ, കെ.കെ. സുനിൽ കുമാർ, കെ.പി. സൈതലവി, സി.പി. മുസ്‌തഫ. ഒ. കൃപാലിനി, ട്രഷറർ പി. വി. റാഷിദ് തുടങ്ങിയവർ സംസാരിച്ചു.
