താലൂക്ക് ആശുപത്രിയിലേയക്കുള്ള ജലവിതരണം പുനരാരംഭിക്കുക ; വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു)
പരപ്പനങ്ങാടി : തിരൂരങ്ങാടി താലൂക്ക് ആശുപതിയിലേയ്ക്കുള്ള മുടങ്ങിയ ജലവിതരണം ഉടൻ പുനരാരംഭിക്കണമെന്ന് വാട്ടർ അതോറിറ്റി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) പരപ്പനങ്ങാടി ബ്രാഞ്ച് സമ്മേളനം ആവശ്യപെട്ടു. ഈ പ്രദേശത്തെ ജനങ്ങളുടെ ആശ്രയകേന്ദ്രമായ താലൂക്ക് ആശുപത്രിയിൽ ജലദൗർലഭ്യത്താൽ ആളുകൾ ബുദ്ധിമുട്ടുകയാണെന്നും ബന്ധപെട്ട അധികൃതർ ഉടൻ പരിഹരിക്കണമെന്നും സമ്മേളനം ആവശ്യപെട്ടു.
പരപ്പനങ്ങാടി കെ.എസ്.ടി.എ ഹാളിലെ സ: ശിവദാസമേനോൻ നഗറിൽ സി.ഐ.ടി.യു തിരൂരങ്ങാടി ഏരിയ പ്രസിഡന്റ് അഡ്വ. സി ഇബ്രാഹിം കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.കെ ശ്രീജ അധ്യക്ഷത വഹിച്ചു. ബ്രാഞ്ച് സെക്രട്ടറി വി.ആർ. റൈജു പ്രവർത്തന റിപ്പോർട്ടും, ട്രഷറർ പി.സുഭാഷ് വരവ് ചിലവ് കണക്കും, സംസ്ഥാന കമ്മിറ്റി അംഗം കെ.കെ വിജയൻ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ രമ പൊതു ചർച്ചകൾക്ക് മറുപടി പറഞ്ഞു. കെ.വി.മുരളീധരൻ സംസാരിച്ചു.
ജില്ലാ പ്രസിഡന്റ് കെ.വി. ഷറഫുദ്ദീൻ, സെക്രട്ടറി ടി. കുഞ്ഞികൃഷ്ണൻ, ട്രഷറർ കെ.സി. ചന്ദ്രൻ, ജോയിൻ സെക്രട്ടറി രാജേഷ് എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ : പി.സുഭാഷ് (പ്രസി), പി. വിജിത്ത് (വൈസ് പ്രസി) വി.ആർ. റൈജു (ജന.സെക്ര), എം. ഷിനു (ജോ.സെക) പി.കെ. ശ്രീജ (ട്രഷറർ) എന്നിവരെയും ഒമ്പതംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും, ജില്ലാ സമ്മേളനത്തിനുള്ള പതിമൂന്നംഗ പ്രതിനിധികളേയും സമ്മേളനം തിരഞ്ഞെടുത്തു.
