NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മുസ്ലിംലീഗ് കെ.എസ്.ഇ.ബി ഓഫീസ് ധർണ്ണയും റാലിയും നടത്തി

പരപ്പനങ്ങാടി: അന്യായമായി വർദ്ധിപ്പിച്ച വൈദ്യുതി ചാർജ് വർദ്ധനവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുനിസിപ്പൽ മുസ്ലിംലീഗ് കമ്മിറ്റി പരപ്പനങ്ങാടി കെ.എസ്. ഇ.ബി ഓഫീസിനു മുമ്പിൽ നടത്തിയ ധർണ്ണ മുൻ വിദ്യാഭ്യാസ വകുപ്പ് മ ന്ത്രി പി.കെ. അബ്ദുറബ്ബ് ഉദ്ഘാടനം ചെയ്തു.
മുനിസിപ്പൽ മുസ്ലിം ലീഗ്‌ പ്രസിഡൻ്റ് അലി തെക്കേപ്പാട് അധ്യക്ഷനായി. ജില്ലാ മുസ്ലിംലീഗ്‌ ഉപാധ്യക്ഷൻ സയ്യിദ് പി.എസ്.എച്ച് തങ്ങൾ, എസ്.ടി.യു ദേശീയ സിക്രട്ടറി ഉമ്മർ ഒട്ടുമ്മൽ, വി.പി.കോയ ഹാജി, സി.ടി.നാസർ, സി.അബ്ദുറഹിമാൻ കുട്ടി, നഗരസഭാ ചെയർമാൻ എ.ഉസ്മാൻ, സയ്യിദ് മുസ്തഫ തങ്ങൾ ചെട്ടിപ്പടി, പി.അലി അക്ബർ, കെ.പി.നൗഷാദ് എന്നിവർ സംസാരിച്ചു.
എച്ച്.ഹനീഫ, പി.പി.ഷാഹുൽ ഹമീദ്, എം. കുട്ടിക്കമ്മു, പി.വി.കുഞ്ഞിമരക്കാർ, പി.പി മുഹമ്മദലി, യൂനസ്,അബ ദുആലുങ്ങൽ, സി.പി.ചെറിയ ബാവ,ആസിഫ് പാട്ടശ്ശേരി,വി.എ.കബീർ, ടി.കൂട്യാവ, മാളിയേക്കൽ അബൂബക്കർഹാജി, നഗരസഭാ കൗൺസിലർമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ പ്രകടനത്തിനും ധർണ്ണക്കും നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!