NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മൂന്നിയൂരിൽ പത്ത് പവനും 11 ലക്ഷം രൂപയും കവർന്ന പ്രതി പിടിയിൽ 

 

തിരൂരങ്ങാടി : മൂന്നിയൂർ കളിയാട്ടമുക്ക് സ്വദേശി പത്തൂർ അബ്ദുൽ സലീമിന്റെ വീട്ടിൽ ആളില്ലാത്ത സമയം വീട്ടിൽ കയറി പത്ത് പവനും 11 ലക്ഷം രൂപയും കവർന്ന പ്രതി പോലീസ് പിടിയിൽ. സലീമിന്റെ ജ്യേഷ്ഠ മകനും അയല്‍വാസിയുമായ പത്തൂർ ആദില്‍ (25) ആണ് പിടിയിലായത്. news one kerala. in

വെള്ളിയാഴ്ച വൈകീട്ട് 4 നും രാത്രി 10 നും ഇടയിലാണ് മോഷണം. സലീമിന്റെ ഭാര്യയും മകളും തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിൽ താക്കോൽ ഏല്പിച്ച ശേഷം പുറത്ത് പോയതായിരുന്നു. രാത്രി തിരിച്ചെത്തിയപ്പോഴും അസ്വാഭാവികമായി ഒന്നും കണ്ടിരുന്നില്ല. ശനിയാഴ്ച) രാവിലെയാണ് പണവും സ്വർണ്ണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഇതോടെ സലീമിന്റെ ഭാര്യ മുംതാസ് പോലീസിൽ പരാതി നൽകുകയായിരുന്നു. news one kerala. in പത്തേകാൽ പവൻ സ്വർണാഭരണങ്ങളും റാക്കിലും സ്റ്റയർ കെയ്സിന് അടിയിലും സൂക്ഷിച്ചിരുന്ന 11,70,000 രൂപയും ആണ് കവർന്നത്.

വീട്ടില്‍ കളവ് നടന്നതായുള്ള ലക്ഷണങ്ങള്‍ ഒന്നുമില്ലാത്തതിനാല്‍ വീട്ടിലുള്ളവരോ വീട്ടില്‍ സ്ഥിരമായി വരാന്‍ സാധതയുള്ളവരോ ആയിരിക്കാം കളവ് നടത്തിയതെന്ന  പോലീസിന്‍റെ നിഗമനത്തില്‍ നടത്തിയ അന്വേഷണത്തിൽ ഇയാളെ ചോദ്യം ചെയ്തതോടെ കുറ്റം സമ്മതിച്ചു. വീട്ടിലെ പറമ്പില്‍നിന്നും കുഴിച്ചിട്ടിരുന്ന സ്വര്‍ണ്ണമാലയും വീടിനകത്ത് ബാഗില്‍ വെച്ച പാദസരവും ഇയാൾ എടുത്ത് നൽകി. news one kerala. in

 

മോഷ്ടിച്ച 11,70,000 രൂപ  ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് ഇയാൾ പോലീസിനോട് പറഞ്ഞു. അതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും. news one kerala. in തിരൂരങ്ങാടി ഇൻസ്‍പെക്ടർ കെ.ടി  ശ്രീനിവാസന്റെ നേതൃത്വത്തില്‍ എസ്.ഐ. സുജിത് എന്‍ ആര്‍, എസ്ഐ രഞ്ജിത്, എഎസ്ഐ സതീശന്‍, സി.പി.ഒ ഫാരിസ് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia