തിരൂരങ്ങാടിയിൽ അനധികൃത മത്സ്യബന്ധനം: വയലിൽ സ്ഥാപിച്ച വലകൾ നീക്കം ചെയ്തു.
തിരൂരങ്ങാടി മുൻസിപ്പാലിറ്റിയിലെ ചെമ്മാടിനടുത്തുള്ള വെഞ്ചാലി പാടത്ത് അനധികൃതമായി ഉൾനാടൻ മത്സ്യബന്ധനം നടക്കുന്നെന വിവരത്തെ തുടർന്ന് ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ രാജേഷിന്റെ നേതൃത്വത്തിൽ ഫിഷറീസ് റെസ്ക്യൂ ടീം പരിശോധന നടത്തി.
വയലിൽ മത്സ്യബന്ധനത്തിനായി ഒരുക്കിയ വല, കൂട് പൊളിച്ചു നീക്കി.
പരപ്പനങ്ങാടി മത്സ്യഭവൻ എക്സ്റ്റൻഷൻ ഓഫീസർ ബിസ്‌ന , പ്രൊജക്റ്റ് കോർഡിനേറ്റർ റഈസ, അക്വാകൾച്ചർ പ്രൊമോട്ടർമാരായ കാവ്യ, അഷറഫ്, വിജീഷ്, ഫിഷറീസ് റെസ്ക്യൂ ടീം അംഗങ്ങളായ അബ്ദുറഹിമാൻ കുട്ടി , അലിഅക്ബർ, റസാഖ്, മുഹമ്മദ് റാഫി, ഹസ്സൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു
