അംഗനവാടിക്ക് സൗജന്യമായി സ്ഥലംവിട്ടു നൽകി പരപ്പനങ്ങാടി നഗരസഭ കൗൺസിലർ
അംഗനവാടിക്ക് സൗജന്യമായി സ്ഥലംവിട്ടു നൽകിയ ഭൂമിയുടെ പ്രമാണം നഗരസഭാ ചെയർമാൻ എ. ഉസ്മാന് കൈമാറുന്നു
പരപ്പനങ്ങാടി നഗരസഭ 39-ാം ഡിവിഷനിൽ വാടകക്ക് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന 46-)o നമ്പർ അംഗനവാടിക്ക് സൗജന്യമായി ഭൂമി വിട്ടുനൽകി വാർഡ് കൗൺസിലറും വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനുമായ പി.വി മുസ്തഫയും കുടുംബവും.
പ്രദേശത്തെ അംഗനവാടിക്ക് സ്ഥലം ലഭ്യമാക്കി കെട്ടിടം ഉണ്ടാക്കുക എന്നുള്ളത് നിരവധി കാലത്തെ ആവശ്യമായിരുന്നു. തന്റെ ഡിവിഷനിലെ വോട്ടർമാർക്ക് നൽകിയ തെരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിയതിലുള്ള ചാരിതാർത്ഥ്യത്തിലാണ് കൗൺസിലർ.
കുട്ടിഅധികാരി റോഡിനോട് ചേർന്നാണ് സ്ഥലം നൽകിയത്. നഗരസഭയ്ക്ക് കൈമാറിയ ഭൂമിയുടെ പ്രമാണം നഗരസഭാ ചെയർമാൻ എ. ഉസ്മാന് കൈമാറി. ചടങ്ങിൽ വൈസ് ചെയർപേഴ്സൺ കെ.ഷഹർബാനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി. നിസാർ അഹമ്മദ്, പി.പി. ഷാഹുൽഹമീദ്, സെക്രട്ടറി സാനന്ദ സിംഗ് പങ്കെടുത്തു.
