ഹജജ് കർമത്തിനുപോയ പരപ്പനങ്ങാടി സ്വദേശി മക്കയിൽ മരിച്ചു
പരപ്പനങ്ങാടി: ഹജജ് കർമത്തിനുപോയ പരപ്പനങ്ങാടി സ്വദേശി മക്കയിൽ മരിച്ചു. നമ്മൽ പുതിയകത്ത് ഹംസ (78)യാണ് മക്കയിൽ മരണപ്പെട്ടത്. മുംബൈയിലായിരുന്നു താമസം. മുംബൈ കോർപറേഷനിൽ സൂപ്രണ്ടായിരുന്നു.
ഭാര്യ: കണ്ടോത്ത് സൗദ. മക്കൾ: അർഷദ്(മാനേജർ ബാങ്ക് ഓഫ് ഒമാൻ), ഷബീർ (മുബൈ കോ-ഓപ്പറേറ്റീവ് ബാങ്ക്), മുംതാസ് (ഇന്ത്യൻ ബാങ്ക്), സീനത്ത് (ഐ.സി.ഐ.സി പ്രൊഡൻഷ്യൽ ). സഹോദരങ്ങൾ:അബു മാസ്റ്റർ, ഫാത്തിമ, ആയിഷ, പരേതരായ കുഞ്ഞിമുഹമ്മദ്, അബദുല്ല, അബ്ദുറഹിമാൻ കുട്ടി, അബ്ദുസമദ് എന്ന അലി. ഹസ്സൻ.
