താനൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു,
താനൂരില്‍ യുവാവ് ട്രെയിന്‍ തട്ടി മരിച്ചു.
താനൂര്‍ വട്ടതാണിക്കും കമ്പനിപടിക്കും ഇടയിലുള്ള ഭാഗത്താണ് രാവിലെ യുവാവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുറ്റിപ്പുറം പാഴൂര്‍ പകരനെല്ലൂര്‍ നരിക്കുളം കമ്പത്ത് ബാപ്പുട്ടിയുടെ മകന്‍ അയ്യൂബ് ആണ് മരിച്ചത്. 38 വയസ്സായിരുന്നു.
ചൊവ്വാഴ്ച രാവിലെ 6മണിയോടെ ആണ് റെയില്‍വേ ട്രാക്കില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
കുറച്ച് കാലമായി ഇദ്ദേഹം ഭാര്യയുടെ സ്വദേശമായ വട്ടത്താണിക്ക് സമീപമാണ് താമസിച്ച് വരുന്നത്. മൃതുദേഹം തിരൂര്‍ ജില്ലാ ഹോസ്പിറ്റല്‍ മോര്‍ച്ചറിയിലേക്ക് മാറ്റി . അപകട കാരണം അറിവായിട്ടില്ല.
