ഭാര്യയെ ഭർത്താവറിയാതെ മറ്റൊരു വിവാഹം കഴിപ്പിച്ചു; ചോദിക്കാനെത്തിയ യുവാവിനെ ആക്രമിച്ചതായി പരാതി
തിരൂരങ്ങാടി : ഭാര്യയെ ഭര്‍ത്താവ് അറിയാതെ മറ്റൊരു വിവാഹം കഴിപ്പിച്ചയച്ച കാര്യം ചര്‍ച്ച ചെയ്യാനെത്തിയ യുവാവിനെ അക്രമിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. തിരൂരങ്ങാടി നഗരസഭ മുന്‍കൗണ്‍സിലര്‍ തിരൂരങ്ങാടി സ്വദേശി പട്ടാളത്തില്‍ ഹംസ (38) യെ മര്‍ദിച്ച കേസിലാണ് പള്ളി സെക്രട്ടറി ഉള്‍പ്പെടെയു ള്ളവര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തത്.
ഹംസയുടെ ഭാര്യയെ ഇദ്ദേഹമറിയാതെ കഴിഞ്ഞ മാസം 16 ന് വീണ്ടും വിവാഹം കഴിപ്പിച്ച കാര്യം ചര്‍ച്ച ചെയ്യാനെന്ന പേരില്‍ ചാമപറമ്പ് ജുമാമസ്ജിദ് സെക്രട്ടറി അദ്ദേഹത്തിന്റെ പള്ളിക്കല്‍ബസാര്‍ മിനി എസ്റ്റേറ്റിനടുത്തുളള വീട്ടിലേക്ക് വിളിച്ചു വരുത്തുകയും ഒന്നു മുതല്‍ 7 പ്രതികളും കണ്ടാലറിയാവുന്ന മറ്റുപ്രതികളും ചേര്‍ന്ന് ഇയാളെ കൈകൊണ്ടും മാരകായുധങ്ങള്‍ കൊണ്ടും അക്രമിച്ചു പരിക്കേല്‍പ്പിക്കുകയും മൊബൈല്‍ ഫോണ്‍ അപഹരിക്കുകയും ചെയ്‌തെന്നാണ് പരാതി.

ഇവിടെ നിന്നും രക്ഷപ്പെട്ട ഹംസയെ രണ്ടുവാഹനങ്ങളിലായി പിന്തുടര്‍ന്ന് വന്ന് കൊളപ്പുറം ജംഗ്ഷനില്‍ വെച്ച് തടഞ്ഞുനിര്‍ത്തി അന്യായക്കാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും വടിവാള്‍വീശി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. പള്ളിക്കല്‍ ബസാര്‍ ചാമപറമ്പ് ജുമാമസ്ജിദ് കമ്മിറ്റി സെക്രട്ടറി പെരിയമ്പലം സ്വദേശി മുജീബ്, ചാമ്പറമ്പ് ലക്ഷംവീട് കോളനിയിലെ കെ.അന്‍സാര്‍, മൊയ്തീന്‍, കൊടിഞ്ഞി സ്വദേശികളായ പുതിയകത്ത് ജാബിര്‍, ഹംസ, കണ്ടാലറിയാവുന്ന 10 പേരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.
