NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വയലുകളിൽ അനധികൃത മീൻപിടുത്തം വ്യാപകം ; കണ്ടെടുത്ത വലകളും ഉപകരണങ്ങളും നശിപ്പിച്ചു

പുതുമഴയിൽ അനധികൃതമായി വ്യാപകമായി മീൻപിടുക്കുന്നുണ്ടെന്ന പരാതിയെ തുടർന്ന് തിരൂരങ്ങാടി നഗരസഭ- നന്നമ്പ്ര പഞ്ചായത്തുകളിൽപെട്ട വെഞ്ചാലിപാടം, ചെറുമുക്ക്, കൊടിഞ്ഞി, പരപ്പനങ്ങാടി ന്യൂകട്ട് – ചീർപ്പിങ്ങൾ എന്നീ പ്രദേശങ്ങളിൽ – പ്രോജക്ട് കോർഡിനേറ്റർ ഷാഹിൻഷായുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി മത്സ്യഭവൻ പ്രൊമോട്ടർമാരായ പ്രജീഷ്, അഷ്‌റഫ്‌, വിജീഷ്, സാറാബി, രാധിക എന്നിവർ പരിശോധന നടത്തി.

 

വയലുകളിൽ നിരവധി കണ്ടാടിവലകൾ, കണ്ണിവലിപ്പം കുറഞ്ഞ വീശുവലകൾ, ബണ്ടുകൾകെട്ടി മീൻപിടിക്കുന്നത്, തോടുകൾക്ക് കുറുകെ സ്ഥാപിച്ച വലകൾ എന്നിവ കണ്ടെത്തി. മീൻപിടിക്കാൻ ചെമ്മാട് പമ്പ് ഹൗസിന് അടുത്തുള്ള റഗുലേറ്റർ അനധികൃതമായി തുറന്നതിനാൽ അടുത്തുള്ള 8 ഏക്കർ കൃഷിഭൂമി വെള്ളം കയറി നശിച്ചിരുന്നു.

 

ഇത് കാരണം സാധാരണ നിലയിൽ വെള്ളം എത്തുന്നതിനേക്കാൾ കൂടുതൽ വെള്ളം വയലിൽ വരുകയും നിരവധി വലകൾ വയലിൽ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ഇവിടെ നിന്ന് കണ്ടെടുത്ത വലകളും ഉപകരണങ്ങളും  നശിപ്പിച്ചു. ഉൾനാടൻ മത്സ്യസമ്പത്ത് ഭാവിയിലേക്കും നിലനിർത്താൻ പ്രദേശവാസികളുടെ സഹകരണം ഉറപ്പാക്കുന്നതിനായി ഊത്ത പിടുത്തത്തിനെതിരെ ബോധവൽക്കരണം നടത്തി.

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!