NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂർ ഒട്ടുംപുറം ബോട്ടപകടം; മരിച്ചവരിൽ തിരിച്ചറിഞ്ഞവർ

മലപ്പുറം: പരപ്പനങ്ങാടി കെട്ടുങ്ങൽ ബീച്ചിൽ വിനോദയാത്രാ ബോട്ട് മുങ്ങി. ഇതിനകം മരണം 21 ആയതായി റിപ്പോർട്ട്.

മരിച്ചവരിൽ തിരിച്ചറിഞ്ഞവർ :- മരിച്ചവരിൽ തിരിച്ചറിഞ്ഞവർ പരപ്പനങ്ങാടി ആവിൽ ബീച്ച് കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ എന്ന കുഞ്ഞിമ്മു (40), മകൻ ജറീർ (12) മകൾ ജന്ന(8), താനൂർ ഓലപീടിക കാട്ടിൽ പിടിയേക്കൽ സിദ്ധീഖ് (41) മകൾ ഫാത്തിമ മിൻഹ (12), ഫൈസാൻ (3),
പരപ്പനങ്ങാടി സ്വദേശി സൈതലവിയുടെ ഭാര്യ സീനത്ത്(43) മക്കളായ ഹുസ്ന (14), ഷംന (16), സഫ് ല (7), ഫിദ ദിൽന (8), സഹോദരി നുസ്‌റത്ത് (35) മകൾ ആയിഷമെഹ്റിൻ (ഒന്നര),  സഹോദരൻ സിറാജിൻ്റെ ഭാര്യ കുന്നുമ്മൽ റസീന (27), മക്കളായ  ഷഹറ (8) ഫാത്തിമ റിഷിദ (7) നൈറ ഫാത്തിമ (8മാസം), 
പെരിന്തൽമണ്ണ പട്ടിക്കാട് ശാന്തപുരം നവാസിന്റെ മകൻ അഫ്ലഹ് (7), പെരിന്തൽമണ്ണ സ്വദേശി അൻഷിദ്, കുന്നുമ്മൽ സൈതലവി മകൾ ഷബ്‌ന (17) മലപ്പുറം മുണ്ടുപറമ്പ് ഹാതി ഫാത്തിമ (7), ഒട്ടുമ്മൽ സ്വദേശി കുന്നുമ്മൽ സിറാജ് താനൂർ ഡി.വൈ.എസ്.പി. സ്‌ക്വാഡിലെ പോലീസ് ഓഫിസർ ചിറമംഗലം സ്വദേശി സബറുദീൻ (38) എന്നിവരാണ് തിരിച്ചറിഞ്ഞവർ 
രക്ഷാപ്രവർത്തനം തുടരുന്നു.  ഇതുവരെ 15 പേരെയാണ് രക്ഷപ്പെടുത്താനായത്. ഏതാണ്ട് 5 പേരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. 40 പേരാണ് ബോട്ടിലുണ്ടായിരുന്നത്. രക്ഷാപ്രവർത്തനം ദുഷ്കരമായി തുടരുകയാണെന്ന് ഫയർഫോഴ്സ് മേധാവി ബി. സന്ധ്യ അറിയിച്ചു. ഹൗസ് ബോട്ടായതിനാൾ കൂടുതൽ ആളുകൾ അപകടത്തിൽപ്പെട്ടിരിക്കുകയാണ്. ഫയർഫോഴ്സിന്റെ നാല് യൂണിറ്റാണ് നിലവിൽ സ്ഥലത്തുള്ളതെന്നും കൂടുതൽ ആളുകളെ ആവശ്യമെങ്കിൽ എത്തിക്കുമെന്നും ബി. സന്ധ്യ വ്യക്തമാക്കി. രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. താനൂരിന് അടുത്ത് തൂവൽ തീരത്താണ് അപകടം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *