മാലിന്യങ്ങൾ വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മഞ്ചേരി നഗരസഭ.
child throws a garbage in the river
child throws a garbage in the river
മഞ്ചേരി: റോഡരികിലും ഒഴിഞ്ഞ പ്രദേശങ്ങളിലും മറ്റും മാലിന്യങ്ങൾ വലിച്ചെറിയുന്നവരെക്കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് മഞ്ചേരി നഗരസഭ. നഗരസഭാപരിധിയിലെ പലയിടങ്ങളിലും മാലിന്യം അലക്ഷ്യമായി വലിച്ചെറിയുന്നുണ്ട്. ഇത് രൂക്ഷമായ മലിനീകരണപ്രശ്നങ്ങൾക്ക് ഇടയാക്കുന്ന സാഹചര്യത്തിലാണ് പ്രതികളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായംതേടുന്നത്.

പിടികൂടുന്ന മാലിന്യത്തിന്റെ അളവനുസരിച്ചാകും പാരിതോഷികം നിശ്ചയിക്കുക. കുറ്റക്കാരിൽനിന്ന് കനത്ത പിഴ ഈടാക്കാനും ഇതുസംബന്ധിച്ചു ചേർന്ന യോഗംതീരുമാനിച്ചു.
വീടുകളിൽ പ്ലാസ്റ്റിക് മാലിന്യം കത്തിക്കുന്നവർക്കെതിരേയും നടപടിയുണ്ടാകും. ഇത്തരക്കാരെ കണ്ടെത്താൻ വാർഡുകളിൽ കമ്മിറ്റി രൂപവത്കരിച്ച് നിരീക്ഷിക്കും. പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നഗരസഭയെ മാലിന്യമുക്തമാക്കി മാറ്റുമെന്ന് നഗരസഭാധ്യക്ഷ വി.എം. സുബൈദ പറഞ്ഞു.
പല വാർഡുകളിലും വീടുകളിൽനിന്ന് ഹരിത കർമസേനയ്ക്ക് മാലിന്യം നൽകുന്നില്ല. മുഴുവൻ വീടുകളിൽനിന്നും ഇവർക്ക് മാലിന്യം നൽകിയാൽ ഈ പ്രശ്നത്തിനു ഒരുപരിധിവരെ പരിഹാരമാകുമെന്ന് ഹെൽത്ത് സൂപ്പർവൈസർ പി. അബ്ദുൽഖാദർ പറഞ്ഞു.