”ഖസാക്കിൻ്റെ ഇതിഹാസം” നാടകം പരപ്പനങ്ങാടിയിൽ, സ്വാഗത സംഘം രൂപീകരിച്ചു
ഖസാക്കിൻ്റെ ഇതിഹാസം – പരപ്പനങ്ങാടിയിൽ
പരപ്പനങ്ങാടി: പ്രശസ്ത സംവിധായകൻ ദിപൻ ശിവരാമൻ സംവിധാനം ചെയ്ത ഇതിഹാസ നാടകം ‘ഖസാക്കിൻ്റെ ഇതിഹാസം’ പരപ്പനങ്ങാടിയിൽ അരങ്ങേറുന്നു.
പരപ്പനാട് നാട്ടൊരുമയുടെ നേതൃത്വത്തിൽ പരപ്പനങ്ങാടി സൂപ്പിക്കുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിൽ ഏപ്രിൽ 29, 30, മെയ് 1 തിയതികളിലായാണ് നാടകം അവതരിപ്പിക്കുന്നത്.

നടത്തിപ്പിനായി കെ.പി.എ.മജീദ് എം.എൽ.എ, നഗരസഭാ ചെയർമാൻ എ.ഉസ്മാൻ , പി.കെ.അബ്ദുറബ്ബ്, നിയാസ് പുളിക്കലകത്ത്, പി.വി.മുസ്തഫ, ഷാഹുൽ ഹമീദ്, ടി.കാർത്തികേയൻ, എ.വി.വിനോദ് ,സനൽ നടുവത്ത്, ഷബ്നം മുരളി, അഷറഫ് ശിഫ, വിവിൻ ദാസ് ,ഷമേജ്, ഗിരീഷ് തോട്ടത്തിൽ, മനാഫ് താനൂർ, മോഹൻദാസ്, സമീൽ പരപ്പനങ്ങാടി, ഷഹർബാനു, സീനത്ത് ആലിബാപ്പു, മഞ്ജുഷ പ്രലോഷ്, ബേബി അച്യുതൻ, സുമി റാണി, പി.പി.നൗഷാദ്, രാജീവ്, ഹസ്സൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ വിപുലമായ സംഘാടക സമിതി രൂപീകരിച്ചു.
സംഘാടക സമിതി ഓഫീസ് പ്രവർത്തനം പരപ്പനാട് ടൂറിസ്റ്റ് ഹോമിൽ നഗരസഭ ചെയർമാൻ എ.ഉസ്മാൻ ഉദ്ഘാടനം ചെയ്തു. നാടകത്തിൻ്റെ പ്രവേശന ടിക്കറ്റുകൾ ഓൺലൈൻ ആയി ലഭ്യമാകും.
ഫോൺ: 8156847648, 7306299650
