NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

നവീകരിച്ച പരപ്പനങ്ങാടി കൊടപ്പാളി ഹൈദ്രോസ് ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു.

കൊടപ്പാളി ഹൈദ്രോസ് ജുമാമസ്ജിദ് ഉദ്ഘാടന പൊതുസമ്മേളനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു

പരപ്പനങ്ങാടി: പുതുക്കി പണിത കൊടപ്പാളി ഹൈദ്രോസ് ജുമാമസ്ജിദ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.  മസ്ജിദുകൾ മഹത്വത്തോടെ പരിപാലിക്കപ്പെടണമെന്നും മതവിദ്യാഭ്യാസം, പ്രശ്നപരിഹാരo, വിവാഹം തുടങ്ങിയ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന സാംസ്കാരി കേന്ദ്രങ്ങളാണ് മസ്ജിദുകളെന്നും തങ്ങൾ പറഞ്ഞു.
സി.പി.ഇമ്പിച്ചിബാവ അധ്യക്ഷനായി. പരപ്പനങ്ങാടി ഖാസി പനയത്തിൽ സയ്യിദ്സൈതു മുഹമ്മദ്  കോയ തങ്ങൾപ്രാർത്ഥനക്ക് നേതൃത്വംനൽകി. മുൻമന്ത്രി പി.കെ.അബ്ദുറബ്ബ്, നജീബ്മൗലവി, സയ്യിദ്. പി.എസ്.എച്ച്. തങ്ങൾ, നഗരസഭാചെയർമാൻ എ.ഉസ്മാൻ, സയ്യിദ് ഹാഷിം ബാഫഖി തങ്ങൾ കൊയിലാണ്ടി, പാണക്കാട് സയ്യിദ് അബ്ദുൽ ഖയ്യും ശിഹാബ് തങ്ങൾ, നിയാസ് പുളിക്കലകത്ത്, പ്രൊഫ:ഇ.പി.മുഹമ്മദലി, സൈതലവി പുളിക്കലകത്ത്, അഷറഫ് തങ്ങൾ ചെട്ടിപ്പടി, പി.എം.മുഹമ്മദ്, ഡോ: മുനീർ നഹ,സയ്യിദ് യാഖൂബ്തങ്ങൾ, പി.വി.മുസ്തഫ, പി.എം.ഹനീഫ, എൻ.കെ.ഹുസൈൻ വഹബി, അബൂബക്കർ വഹബി, കെ.ബഷീർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *