പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ വാഹനാപകടം: യുവാവിന് ഗുരുതര പരിക്ക്
പരപ്പനങ്ങാടി: പരപ്പനങ്ങാടി ചെട്ടിപ്പടിയിൽ വാഹനാപകടത്തിൽ യുവാവിന് ഗുരുതര പരിക്കേറ്റു.
ചെട്ടിപ്പടി ബീച്ച് റോഡിലെ കുറ്റ്യാടി ഷഫീഖി (34) നാണ് പരിക്കേറ്റത്.
വെള്ളിയാഴ്ച വൈകീട്ട് മൂന്ന് മണിയോടെ ചെട്ടിപ്പടി ഹെൽത്ത് സെൻ്ററിന് സമീപമാണ് അപകടം. റോഡിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടെ കടലുണ്ടി ഭാഗത്തു നിന്നും വന്ന ടോറസ് ലോറിയുടെ പിൻചക്രത്തിൽ ബൈക്ക് തട്ടി ഷഫീഖ് ലോറിക്കടിയിലേക്ക് വീഴുകയായിരുന്നു.
ഗുരുതര പരിക്കേറ്റ ഷഫീഖ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
