പരപ്പനങ്ങാടിയിൽ ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയിൽ നിന്ന് പുക ഉയർന്നത് ആശങ്ക പരത്തി.
പരപ്പനങ്ങാടി: ഓടിക്കൊണ്ടിരുന്ന ചരക്ക് ലോറിയിൽ നിന്ന് പുക ഉയർന്നത് ആശങ്ക പരത്തി.
ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.
പുക മൊത്തമായി ഉയർന്നതോടെ കൊടപ്പാളി ഭാഗത്ത് വണ്ടി നിർത്തുകയായിരുന്നു.
ചെട്ടിപ്പടി ഭാഗത്ത് നിന്ന് പരപ്പനങ്ങാടി ഭാഗത്തേക്ക് വരികയായിരുന്നു ലോറി.
ഓടിക്കൂടിയ നാട്ടുകാർ വെള്ളമൊഴിച്ച് പുക ശമിപ്പിക്കുകയായിരുന്നു. പുക ഉയരാനുണ്ടായ കാരണം വ്യക്തമല്ല.
