പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് തീപിടുത്തം.
പ്രതീകാത്മക ചിത്രം
പരപ്പനങ്ങാടി: റെയിൽവേ സ്റ്റേഷൻ രണ്ടാം പ്ലാറ്റ് ഫോറത്തിൻ്റെ കിഴക്ക് ഭാഗത്ത് തീപിടുത്തമുണ്ടായി.
ഇന്ന് (വ്യാഴാഴ്ച) രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. വാഹന പാർക്കിങ് പരിസരത്തെ മാലിന്യ കൂമ്പാരങ്ങൾക്കും മുറിച്ചിട്ട ഉണങ്ങിയ മരച്ചില്ലകൾക്കുമാണ് തീ പടർന്നത്.
നാട്ടുകാരും പോലീസും റെയിൽവെ ജീവനക്കാരും ചേർന്ന് തീ അണച്ചതിനാൽ അപകടം ഒഴിവായി.
