NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഷിഗെല്ല: തിരൂരങ്ങാടിയിൽ ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന

തിരൂരങ്ങാടി: ഷിഗെല്ല രോഗം ബാധിച്ച് വിദ്യാർഥി മരണപെട്ടതിനെ തുടർന്ന് ഷിഗെല്ലോസിസ് രോഗം ഉണ്ടാക്കുന്ന ഷിഗെല്ല ബാക്ടീരിയയുടെ ഉറവിടം കണ്ടു പിടിക്കുന്നതിന്റെ ഭാഗമായി താലൂക്ക് പരിധിയിലെ തിരൂരങ്ങാടി, മൂന്നിയൂർ എന്നിവിടങ്ങളിലും മറ്റും ഹോട്ടലുകളിലും, ബേക്കറികളിലും ആരോഗ്യ വകുപ്പിന്റെ മിന്നൽ പരിശോധന.
നെടുവാ ഹെൽത്ത്‌ ബ്ലോക്ക്‌ മെഡിക്കൽ ഓഫീസർ ഡോ.വാസുദേവൻ തെക്കുവീട്ടിലിന്റെയും, ഹെൽത്ത്‌ സൂപ്പർവൈസർ എ.കെ.ഹരിദാസിന്റെയും നേതൃത്വത്തിലായിരുന്നു പരിശോധന.
പരിശോധനയിൽ ആലിൻചുവട്ടിൽ പ്രവർത്തിക്കുന്ന ചില ഹോട്ടൽ, ബേക്കറി, ഫ്രൂട്ട് സ്റ്റാൾ എന്നിവിടങ്ങളിൽ  ആരോഗ്യകരമല്ലാത്ത സാഹചര്യം കണ്ടെത്തുകയും രണ്ട് ദിവസത്തിനുള്ളിൽ അവ പരിഹരിക്കുവാൻ ആവശ്യമായ കർശന നിർദ്ദേശങ്ങൾ ആരോഗ്യ വകുപ്പ് അധികൃതർ നൽകുകയും ചെയ്തു.
ഫ്രൂട്ട് സ്റ്റാളിൽ ആഹാര സാധനങ്ങളോടൊപ്പം കണ്ടെത്തിയ കൂറ ചോക്ക്, കൊതുക് തിരി പോലുള്ള കീടനാശിനികൾ ആഹാര സാധനങ്ങൾ വിൽക്കുന്ന സ്ഥലങ്ങളിൽ ഇടകലർന്ന് പാടില്ലെന്നും ഇത്തരം വസ്തുക്കൾ തത്സമയം തന്നെ നീക്കം ചെയ്യിപ്പിക്കുകയും, ഹോട്ടലിൽ- മുകളിൽ ചിലന്തിവല മൂടിയ വൃത്തിഹീനമായ അടുക്കള, തുറന്നു വച്ചിരിക്കുന്ന ഭക്ഷണം, മറ്റ് ഭക്ഷ്യ വസ്തുക്കൾ തുടങ്ങിയവ മാലിന്യം കൂട്ടിയിട്ട അടുക്കളയിൽ കണ്ടെത്തി.
പരിശോധന വരും നാളുകളിൽ തുടരുമെന്നും, തുടർ പരിശോധനയിൽ ആരോഗ്യ മാനദണ്ഡങ്ങൾ പാലാക്കാത്ത സ്ഥാപനങ്ങൾ ശ്രദ്ധയിൽ പെട്ടാൽ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു.
ഇൻസ്പെക്ടർമാരായ സവിത.എം, അരുൺ.എം.എസ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ അജിത.എം, ജലീൽ. എം.എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *