കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് ; പി.എസ്.എം.ഒ കോളേജില്‍ എം.എസ്.എഫിന് ജയം
തിരൂരങ്ങാടി: പി.എസ്.എം.ഒ കോളേജില്‍ എം.എസ്.എഫിന് ജയം. ആകെയുള്ള 20 സീറ്റില്‍ 18 ഉം എം.എസ്.എഫ് നേടി. എല്ലാ ജനറല്‍ സീറ്റിലും മികച്ച വിജയത്തോടെ എം.എസ്.എഫ് നേട്ടം കൊയ്തു.
606 വോട്ടിന്റെ ലീഡില്‍ ടി. മുമീസിനെ ചെയര്‍മാനായി തെരഞ്ഞെടുത്തു. 938 വോട്ട് ലീഡില്‍ കെ. സയ്യിദ സുഹാന സൈഫ് വൈസ് ചെയര്‍പേഴ്‌സണായി തെരഞ്ഞെടുക്കപ്പെട്ടു. ജനറല്‍ സെക്രട്ടറി എം.പി മുഹമ്മദ് ഇര്‍ഷാദ്(949), ജോയിന്റ് സെക്രട്ടറി സി. യുഹിന (922) ജനറല്‍ ക്യാപ്റ്റൻ സി. മുഹമ്മദ് ഷബീബ് (584), ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി പി മുജീബ് റഹ്മാന്‍ (972) യു.യു.സി: പി.പി അര്‍ഷദ് (846) മുഹമ്മദ് റാസി (835) എന്നിങ്ങനെ തെരഞ്ഞെടുക്കപ്പെട്ടു.
