NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ഷാരോണിന്റെ കൊലപാതകം; നിര്‍ണായകതെളിവ് കണ്ടെടുത്തു

പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ ഗ്രീഷ്മയുടെ അമ്മാവന്‍ നിര്‍മ്മല്‍ കുമാറുമായി അന്വേഷണസംഘം നടത്തുന്ന തെളിവെടുപ്പ് തുടരുന്നു. കീടനാശിനിയുടെ കുപ്പി സമീപത്തെ കുളത്തില്‍ നിന്നും കണ്ടെടുത്തു. ഗ്രീഷ്മയുടെ വീട്ടിലെത്തിയാണ് തെളിവെടുപ്പ് നടത്തുന്നത്.

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഐസിയുവിലുള്ള ഗ്രീഷ്മയെ ഇന്നലെ രാത്രി റിമാന്‍ഡ് ചെയ്തിരുന്നു. 24 മണിക്കൂര്‍ നിരീക്ഷണത്തിലുള്ള ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്കോ ജിയിലിലേക്കോ മാറ്റും. ഡിസ്ചാര്‍ജ് ചെയ്യണോ എന്നതില്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനമെടുക്കും.

ഗ്രീഷ്മയെ കസ്റ്റഡിയിലെടുക്കാനുള്ള അപേക്ഷ അന്വേഷണസംഘം കോടതിയില്‍ നല്‍കും. സംഭവ ദിവസം ഷാരോണ്‍ രാജ് ധരിച്ച വസ്ത്രം ഫോറന്‍സിക് പരിശോധനയ്ക്കായി കുടുംബം അന്വേഷണസംഘത്തിന് കൈമാറും.

അതേസമം, തന്റെ മകനെ കൊലപ്പെടുത്താനുള്ള വിഷം തയ്യാറാക്കിയ ഗ്രീഷ്മയുടെ അമ്മയ്ക്കെതിരേ ഗൂഢാലോചനാ കുറ്റം മാത്രം ചുമത്തിയാല്‍ പോര കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ഷാരോണിന്റെ പിതാവ് ആവശ്യപ്പെട്ടു. അമ്മയും അമ്മാവനും ചേര്‍ന്നാണ് വിഷം തയ്യാറാക്കിയത്. അമ്മയെ രക്ഷിക്കാന്‍ വേണ്ടിയാണ് അവര്‍ക്ക് പങ്കില്ലെന്ന് ഗ്രീഷ്മ മൊഴി നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia