NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു.

കോഴിക്കോട്: കൊടുവള്ളിയില്‍ മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസ്സുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയില്‍ റഹ്‌മത് മന്‍സിലില്‍ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്റെയും മകളായ മറിയം നസീര്‍ ആണ് മരിച്ചത്.

നെല്ലാങ്കണ്ടിയിലെ വീട്ടുമുറ്റത്ത് വെള്ളിയാഴ്ച രാവിലെ ആയിരുന്നു അപകടം.

വീട്ടുമുറ്റത്ത് മറിയം കളിച്ചുകൊണ്ടിരിക്കുന്നതിനിടെ ലുബ്‌ന ഓടിച്ച കാർ ഇടിക്കുകയായിരുന്നു..

ഉടന്‍ തന്നെ കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും അല്‍പ സമയത്തിനകം മരിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്കുമാറ്റി.

സഹേദരൻ: യാരിഖ്….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia