NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താനൂർ കാളാട് പുഴയിൽ 2 വിദ്യാർഥികൾ മുങ്ങി മരിച്ചു

താനൂർ: കാളാട് കനോലി കനാൽ പുഴയിൽ 2 കുട്ടികൾ മുങ്ങി മരിച്ചു. നിറമരുതൂർ പാലപ്പറമ്പിൽ ഷരീഫിൻ്റെ മകൻ പി.പി അഷ്മിൽ (11), വെളിയോട്ട് വളപ്പിൽ സിദ്ധീഖിൻ്റെ മകൻ അജ്നാസ് എന്ന സിനു (12) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. കൂട്ടുകാർക്കൊപ്പം കുളിക്കാൻ പോയതായിരുന്നു. മരിച്ച ഇരുവരും കൂട്ടുകാരും അയൽവാസികളുമാണ്. മൃതദേഹങ്ങൾ തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കാളാട് നൂറുൽ ഹുദാ സുന്നി മദ്റസയിലെ വിദ്യാർഥിയാണ് അഷ്മിൽ. ശറഫുൽ ഇസ്ലാം മദ്റസയിലെ വിദ്യാർഥിയാണ് അജ്നാസ്

Leave a Reply

Your email address will not be published. Required fields are marked *