NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വെഞ്ഞാറമൂട് അപകടം: ആംബുലന്‍സ് ഓടിച്ചത് മെയില്‍ നഴ്‌സ്

തിരുവനന്തപുരം വെഞ്ഞാറമൂട് അപകടമുണ്ടാക്കിയ ആംബുലന്‍സ് ഓടിച്ചത് മെയില്‍ നഴ്‌സ്. പുലര്‍ച്ചെയുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരന്‍ ഷിബു മരിച്ചിരുന്നു. ഒപ്പമുണ്ടായിരുന്ന മകള്‍ പരുക്കുകളോടെ ചികില്‍സയിലാണ്. ക്ഷീണം കാരണം വാഹനമോടിക്കാന്‍ നഴ്‌സിന് കൈമാറിയെന്നാണ് ഡ്രൈവറുടെ വിശദീകരണം

 

അതിവേഗത്തില്‍ വന്ന ആംബുലന്‍സ് ഇടിച്ചാണ് വഴിയരികില്‍ നില്‍ക്കുകയായിരുന്ന അച്ഛനും മകള്‍ക്കും പരിക്കേറ്റത്. ആംബുലന്‍സ് ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണം എന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.

വെഞ്ഞാറമൂട് മുസ്ലിം പള്ളിക്ക് സമീപമാണ് അപകടം ഉണ്ടായത്. രോഗിയുമായി പോയി മടങ്ങി വരികയായിരുന്ന ആംബുലന്‍സാണ് അപകടമുണ്ടാക്കിയത്. ഷിബുവിന്റെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ഷിബു ചികിത്സയിലിരിക്കെ മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia