NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ് . ജില്ലകളില്‍ പ്രത്യേക മഴ മുന്നറിയിപ്പില്ല. ഉച്ചക്ക് ശേഷം മഴ ശക്തമാകാനാണ് സാധ്യത. കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ-പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപംകൊണ്ടതാണ് മഴക്ക് കാരണം. ന്യൂനമര്‍ദം മൂലം കിഴക്കന്‍ മേഖലയില്‍ ശക്തമായ മഴ പെയ്‌തേക്കും എന്നാണ് പ്രവചനം. തിങ്കളാഴ്ച നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലായിരുന്നു യെല്ലോ അലര്‍ട്ട്. അതേസമയം കനത്ത മഴയില്‍ തിരുവനന്തപുരം പൊന്മുടി വിനോദ സഞ്ചാരകേന്ദ്രത്തിലേക്കുളള റോഡ് തകര്‍ന്നു. ഇതോടെ പൊന്മുടി പൂര്‍ണമായി ഒറ്റപ്പെട്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia