തിരുവനന്തപുരത്ത് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് നേരെ സദാചാര ആക്രമണം
തലസ്ഥാനത്ത് സ്‌കൂള്‍ കുട്ടികള്‍ക്ക് നേരെ സദാചാര ആക്രമണം. പ്രതികള്‍ക്കെതിരെ നിസ്സാരവകുപ്പ് പ്രകാരം കേസെടുത്ത് വിട്ടയച്ചതായും ആരോപണം. പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ ഈ മാസം നാലാം തീയതിയായിരുന്നു അതിക്രമം. പെണ്‍കുട്ടികളടക്കമുള്ള കുട്ടികളെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്.കുട്ടികളെ മര്‍ദ്ദിച്ച ശ്രീനാരായണപുരം സ്വദേശി മനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓണാഘോഷത്തിന് ശേഷം സുഹൃത്തിന്റെ വീട്ടിലെത്തിയ കുട്ടികള്‍ സ്ഥലം കാണാനായി പോത്തന്‍കോട് വെള്ളാണിക്കല്‍ പാറയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഒരു സംഘമാളുകള്‍ തടഞ്ഞു നിര്‍ത്തി കുട്ടികളെ ചോദ്യം ചെയ്യുകയായിരുന്നു.
ശ്രീനാരായണപുരം സ്വദേശി മനീഷാണ് കുട്ടികളെ മര്‍ദിച്ചത്. കൈകൊണ്ടും വടി കൊണ്ടും ഇയാള്‍ കുട്ടികളെ അടിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. മനീഷ് കുട്ടികളെ ഓടിച്ചിട്ട് മര്‍ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും കുട്ടികളുടെ കരച്ചിലും ദൃശ്യങ്ങളിലുണ്ട്.
പോത്തന്‍കോട് പൊലീസ് കേസെടുത്തെങ്കിലും ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതിക്കെതിരെ ചുമത്തിയതെന്ന ആക്ഷപമുണ്ട്. സംഭവത്തില്‍ ഒരാള്‍ക്കെതിരെ മാത്രമാണ് പോാലീസ് ഇതുവരെ കേസെടുത്തത്.
