തട്ടുകടയില്‍നിന്ന് വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി ബീഫ് ഫ്രൈ തട്ടിയെടുത്തു
ഹരിപ്പാട് തട്ടുകടയില്‍ നിന്നു ബീഫ് ഫ്രൈ വാങ്ങി വീട്ടിലേക്ക് പോയ യുവാവിനെ ഗുണ്ടാ സംഘം തടഞ്ഞു നിര്‍ത്തി മര്‍ദിച്ച് ബീഫ് ഫ്രൈ തട്ടിയെടുത്തു. കാര്‍ത്തികപ്പള്ളി പുതുക്കുണ്ടം എരുമപ്പുറത്ത് കിഴക്കതില്‍ വിഷ്ണു (26) ആണ് ആക്രമണത്തിന് ഇരയായത്. പരിക്കേറ്റ വിഷ്ണു ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ദേശീയപാതയില്‍ മറുതാമുക്കിനു സമീപമുള്ള തട്ടുകടയ്ക്കു സമീപത്താണ് സംഭവം. തട്ടുകടയില്‍നിന്നു ബീഫ് ഫ്രൈ വാങ്ങി പോയ വിഷ്ണുവിനെ കാര്‍ത്തികപ്പള്ളി വിഷ്ണു ഭവനത്തില്‍ വിഷ്ണു (കുളിരു വിഷ്ണു 29), പിലാപ്പുഴ വലിയ തെക്കതില്‍ ആദര്‍ശ് (30) എന്നിവര്‍ തടഞ്ഞുനിര്‍ത്തി പണം ആവശ്യപ്പെട്ടു.
പണമില്ലെന്നു പറഞ്ഞപ്പോള്‍ ഭീഷണിപ്പെടുത്തുകയും ബൈക്കിലിരുന്ന ബീഫ് ഫ്രൈ തട്ടിയെടുക്കുകയുമായിരുന്നു. തുടര്‍ന്ന് ഇവര്‍ കാറില്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വിഷ്ണു എതിര്‍ത്തു. തുടര്‍ന്നാണ് ഇവര്‍ വിഷ്ണുവിനെ മര്‍ദിച്ചത്.
വിഷ്ണു ഹരിപ്പാട് പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു. ഇവര്‍ ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.
