NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

കൂനാരി കുടുംബ കൂട്ടായ്മ പ്രതിഭകളെ ആദരിച്ചു

വേങ്ങര : കൂനാരി കുടുംബ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെ ആദരിച്ചു.
വിവിധ പരീക്ഷകളിൽ ഉന്നത വിജയംനേടിയ വിദ്യാർഥികൾ, ഡോക്ടർമാർ, സർക്കാർ ജോലി ലഭിച്ചവർ, പി.എച്ച്.ഡി കരസ്ഥമാക്കിയവർ, കുടുംബത്തിലെ മുതിർന്ന അംഗങ്ങൾ, ഖുർആൻ മനപാഠമാക്കിയവർ, വിരമിച്ച അധ്യാപകർ, മുഅല്ലിമുകൾ, മറ്റു മേഖലകളിൽ മികവ് പുലർത്തിയ കുടുംബത്തിലെ അംഗങ്ങളെയുമാണ് ചടങ്ങിൽ  ആദരിച്ചത്.
വേങ്ങര ഐഡിയൽ ഹയർ സെക്കണ്ടറി സ്കൂൾ ഹാളിൽ നടന്ന  ചടങ്ങ്  ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ.മൻസൂർ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. കെ.പി. അബ്ദുറസാഖ്  അദ്ധ്യക്ഷത വഹിച്ചു.
ഇബ്രാഹിം മാസ്റ്റർ, നാണി ഹാജി മറ്റത്തൂർ, ബാവ പൂക്കിപ്പറമ്പ്, മുഹമ്മദ് മുസ്ല്യാർ, മുഹമ്മദലി മാസ്റ്റർ, ശമീം കെ പി, മജീദ് കെ പി എന്നിവർ സംസാരിച്ചു.
അബൂത്വാഹിർ ഫൈസി കരിങ്കപ്പാറ കുടുംബ സന്ദേശവും, പ്രഫ. സാബു മോട്ടിവേഷൻ ക്ലാസ്സും നടത്തി. കമ്മു മാസ്റ്റർ സ്വാഗതവും  ഹനീഫ മറ്റത്തൂർ നന്ദിയും പറഞ്ഞു
പരിപാടിയിൽ കൂനാരി കുടുംബ കൂട്ടായ്മയുടെ കേന്ദ്ര കമ്മിറ്റിക്ക് രൂപം നൽകി. അബ്ദുള്ള കുട്ടി ഹാജി എ.ആർ .നഗർ (പ്രസിഡൻ്റ്) കമ്മു മാസ്റ്റർ ( ജനറൽ സെക്രട്ടറി) കെ പി അബ്ദു റസാഖ് മറ്റത്തൂർ (ട്രഷറർ) മറ്റു ഭാരവാഹികളെയും തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *