NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

യുപിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവത്ര

ഉത്തര്‍പ്രദേശില്‍ ലഖിംപൂരിന് സമീപമുള്ള ബാറായ്ച്ച് പ്രദേശത്ത് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവത്ര രേഖപ്പെടുത്തി. ലഖ്നൗവിന്റെ വടക്ക് കിഴക്കന്‍ മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

പുലര്‍ച്ചെ 1.12നാണ് സംഭവം. ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 82 കിലോമീറ്റര്‍ ചുറ്റളവില്‍ നേരിയ തോതിലെങ്കിലും ഭൂചലനം അനുഭവപ്പെട്ടതായാണ് പ്രാഥമിക വിവരം.

 

ഭൂചലനത്തിന്റെ പ്രകമ്പനം ഡല്‍ഹിയിലും അനുഭവപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. വെള്ളിയാഴ്ച ഉച്ച തിരിഞ്ഞ് 12.55ഓടെ ഉത്തരാഖണ്ഡിലെ പിതോരാഗഡ് മേഖലയിലും 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia