സ്കൂളിൽ വീണു പരുക്കേറ്റ ഒന്നാം ക്ലാസ് വിദ്യാർഥി മരിച്ചു.
തിരൂരങ്ങാടി : സ്കൂളിലെ ശുചിമുറിയിൽ നിന്നിറങ്ങുന്നതിനിടെ വീണു പരുക്കേറ്റ വിദ്യാർഥി മരിച്ചു. കൊളപ്പുറം സൗത്ത് കെ.എൻ.സി.കെ. ഹുസൈൻ കോയ തങ്ങളുടെ മകൻ സയ്യിദ് ശഹ്ശാദ് (അഞ്ച്) ആണ് മരിച്ചത്.
കൊളപ്പുറം ഗവ. സ്കൂളിൽ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. കഴിഞ്ഞ 15 ന് ആണ് സംഭവം. സ്കൂളിലെ ശുചി മുറിയിൽ പോയി മടങ്ങുന്നതിനിടെ വീഴുകയായിരുന്നു. തിരൂരങ്ങാടിയിലേയും കോട്ടക്കലിലേയും ആശുപത്രികളിൽ എത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കെയാണ് മരണപ്പെട്ടത്.
കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്ന് പോസ്റ്റ് മോർട്ടത്തിന് ശേഷം താഴേ കൊളപ്പുറം ജുമുഅ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്തു.
മാതാവ്: സയ്യിദത് യുസൈറ ബീവി
സഹോദരങ്ങൾ:
സയ്യിദ് അഫ്രീദി,
യുംന ബീവി
