പ്ലസ് വൺ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍.
മലപ്പുറം: കാളിക്കാവിൽ പ്ലസ് വൺ വിദ്യാര്‍ത്ഥിനി വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയില്‍. രാത്രി ഉറങ്ങാന്‍ കിടന്ന കാളികാവ് പള്ളിശ്ശേരി കരുമാരോട്ട് വീട്ടില്‍ മുനീറിന്റെ മകള്‍ അന്‍ഷിദ (16) ആണ് മരിച്ചത്.
വാണിയമ്പലം ഗവ. ഹയര്‍സെക്കന്ററി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ്. രാത്രിയില്‍ ഉറങ്ങാന്‍ കിടന്നതായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വീട്ടുകാര്‍ അന്‍ഷിദയെ വീട്ടിനുള്ളിലെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ല. പരേതയായ സീനത്താണ് മാതാവ്. സഹോദരി : ഷാനിദ. കാളികാവ് എസ്. ഐ. ടി.പി. മുസ്തഫ ഇന്‍ക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി പള്ളിശ്ശേരി ജുമാമസ്ജിദില്‍ ഖബറടക്കി.
