ആരോഗ്യനില മോശമായി; സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോവിഡുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡല്‍ഹിയിലെ ഗംഗാറാം ആശുപത്രിയിലാണ് സോണിയ ഗാന്ധിയെ പ്രവേശിപ്പിച്ചത്.
സോണിയയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും നിരീക്ഷണത്തിലാണെന്നും കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. കഴിഞ്ഞ രണ്ടിന് കോവിഡ് പോസിറ്റീവ് ആയതിനു ശേഷം സോണിയ സ്വയം നിരീക്ഷണത്തില്‍ പോകുകയായിരുന്നു.
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ചോദ്യംചെയ്യലിനു ഹാജരാകാന്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ട്രേറ്റ് നോട്ടീസ് നല്‍കിയതിനു പിന്നാലെയാണ് സോണിയയ്ക്കു കോവിഡ് സ്ഥിരീകരിച്ചത്.
ഈ മാസം 23ന് സോണിയ ഗാന്ധിയെ മൊഴിയെടുക്കാന്‍ വീണ്ടും വിളിപ്പിച്ചിട്ടുണ്ട്. കള്ളപ്പണനിരോധന നിയമത്തിലെ ക്രിമിനല്‍ നടപടി പ്രകാരം മൊഴിയെടുക്കുന്നുവെന്നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഹാന്ധിക്കും ഇഡി നല്‍കിയ നോട്ടീസില്‍ വ്യക്തമാക്കുന്നത്.
