NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് വിദ്യാർഥി മരണപ്പെട്ടു.

മലപ്പുറം: മഞ്ചേരി -നിലമ്പൂർ റൂട്ടിൽ കാരക്കുന്നിൽ ടിപ്പർ ലോറി സൈക്കിളിൽ ഇടിച്ച് വിദ്യാർഥി മരണപ്പെട്ടു. ചീനിക്കൽ ഫാരിസ് (13) ആണ് മരണപ്പെട്ടത്.

ഇന്ന് വൈകുന്നേരം 3.10ന് ആയിരുന്നു അപകടം. സ്കൂൾ വിട്ട് സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുകയായിരുന്ന വിദ്യാർത്ഥിയുടെ സൈക്കിളിൽ ടിപ്പർ ഇടിക്കുകയായിരുന്നു.

തുടർന്ന്റോഡിൽ തെറിച്ചു വീണ വിദ്യാർത്ഥിയുടെ ദേഹത്തു കൂടെ ടിപ്പർ ലോറിയുടെ പിറകിലെ ചക്രം കയറി ഇറങ്ങി എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും വിദ്യാർഥി മരണപ്പെട്ടിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia