NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വിദ്വേഷ പ്രസംഗം: പിസി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി.

തിരുവനന്തപുരം: ഹിന്ദു മാഹാ സമ്മേളനത്തിൽ തിരുവനന്തപുരത്ത് നടത്തിയ വിദ്വേഷ പ്രസംഗക്കേസില്‍ പിസി. ജോര്‍ജിന്റെ ജാമ്യം റദ്ദാക്കി. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ് ജാമ്യം റദ്ദാക്കിയത്.

ജാമ്യ വ്യവസ്ഥ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ഏപ്രില്‍ 29 ന് തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാസമ്മേളനത്തിലായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദ വംശീയ പ്രസംഗം. വിദ്വേഷ പ്രസംഗത്തിന് മജിസ്‌ട്രേറ്റ് പി.സി. ജോര്‍ജിന് ഉപാധികളോടെ ജാമ്യം നല്‍കിയിരുന്നു.

അതേസമയം, വെണ്ണലയിലെ മതവിദ്വേഷ പ്രസംഗക്കേസില്‍ ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരകാനും പി.സി. ജോര്‍ജിന് നിര്‍ദേശമുണ്ടായിരുന്നു. ഈ കേസിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി പി.സി. ജോര്‍ജിന് ഉപാധികളോടെ താൽക്കാലിക ജാമ്യം അനുവദിച്ചിരുന്നു.

വെണ്ണലയിലെ വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്തിതിന് തൊട്ടുപിന്നാലെ പി.സി. ജോര്‍ജ് ഒളിവില്‍പ്പോയിരുന്നു. കേസില്‍ അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. പിസി. ജോര്‍ജിന്റെ മൊഴിയെടുത്തശേഷം അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാനാണ്പോലീസ് നീക്കം. ഇതിനിടെ പി.സി. ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി അഭിഭാഷകന് പ്രതിഫലം നല്‍കിയത് വെണ്ണല ശിവക്ഷേത്രം അധികൃതരാണെന്ന് വ്യക്തമായി.

 

Leave a Reply

Your email address will not be published. Required fields are marked *