പരപ്പനങ്ങാടി നഗരസഭയിൽ ജീവനക്കാർ തമ്മിൽ അടിപിടി . രണ്ടു പേർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
പരപ്പനങ്ങാടി : പരപ്പനങ്ങാടി നഗരസഭയിൽ ജീവനക്കാർ തമ്മിൽ അടിപിടി. പരിക്കേറ്റ രണ്ടുപേർ താലൂക്കാശുപത്രിയിൽ ചികിത്സ തേടി.
ഓഫീസ് സൂപ്രണ്ട് പ്രശാന്തും, പി.എം.ആർ.വൈ ഓഫീസ് വിഭാഗത്തിലെ ആസിഫും തമ്മിലാണ് ഔദോഗിക കൃത്യ നിർവഹണത്തിനിടെ നഗരസഭ ഓഫീസിനകത്ത് വെച്ച് അടിപിടി നടന്നത്.
ഇന്ന് (തിങ്കളാഴ്ച്ച) രാവിലെ 10.30 ഓടെയാണ് സംഭവം.
വൈകിയെത്തിയ ആസിഫ് ഒപ്പിടുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് അടിപിടിയിൽ കലാശിച്ചതെന്നാണ് അറിയുന്നത്.
നടപടികളൊഴിവാക്കാൻ സമവായ നീക്കങ്ങൾ നടക്കുന്നതായാണ് വിവരം.
ആരുടെ പേരിലും കേസെടുത്തിട്ടില്ലന്ന് പരപ്പനങ്ങാടി പൊലീസ് സ്റ്റേഷൻ ഓഫീസർ ഹണി കെ ദാസ് അറിയിച്ചു.
