കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; നാല്‍പ്പതോളം പേര്‍ക്ക് പരിക്ക്
കോഴിക്കോട് ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ച് അപകടം. നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റു. കോഴിക്കോട് ചേവരമ്പലത്ത് വച്ചാണ് അപകടമുണ്ടായത്. കൊച്ചിയില്‍ നടന്ന സോളിഡാരിറ്റി സമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിയവര്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അപകടം. സമ്മേളനം കഴിഞ്ഞ് മടങ്ങിയവരുടെ ബസ് തിരുനെല്ലിയിലേക്ക് പോയ മറ്റൊരു ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. സോളിഡാരിറ്റി സമ്മേളനത്തിന് പങ്കെടുക്കാനെത്തിയവരുടെ ബസില്‍ 23 പേരുണ്ടായിരുന്നു. തിരുനെല്‍വേലിയിലേക്ക് പോയ ബസില്‍ 43 യാത്രക്കാരാണുണ്ടായിരുന്നത്.
പരിക്കേറ്റവരെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.
