ഇന്നും വില വര്‍ദ്ധന; ഇന്ധനവില കൂട്ടുന്നത് എട്ട് ദിവസത്തിനിടെ ഏഴാം തവണ
രാജ്യത്ത ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധന. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയും വര്‍ദ്ധിപ്പിച്ചു. കഴിഞ്ഞ എട്ട് ദിവസത്തിനിടെ ഇത് ഏഴാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ആറ് രൂപയോളമാണ് ഇതു വരെ കൂടിയത്.
ഇന്നലെ ഡീസലിന് 37 പൈസയും പെട്രോളിന് 32 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇന്ധനവിലയില്‍ കുതിപ്പ് തുടരുന്നതോടെ നിത്യോപയോഗ സാധനങ്ങള്‍ക്കും ഉള്‍പ്പടെ ഇനി വില വര്‍ദ്ധന ഉണ്ടായേക്കും.
രാജ്യത്ത് ഒരിടവേളയ്ക്ക് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് വീണ്ടും എണ്ണക്കമ്പനികള്‍ ഇന്ധനവില ഉയര്‍ത്തുന്നത്. വരും ദിവസങ്ങളിലും വര്‍ദ്ധന തുടരാനാണ് തീരുമാനം. റഷ്യ ഉക്രൈന്‍ യുദ്ധത്തിന് പിന്നാലെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു തന്നെ നില്‍ക്കുന്നതാണ് വില കൂട്ടാന്‍ കാണമെന്നാണ് എണ്ണക്കമ്പനികളുടെ വാദം.
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെയാണ് ഇന്ധന വില വീണ്ടും കൂട്ടിയത്. തിരഞ്ഞെടുപ്പിന് മുമ്പ് ക്രൂഡ് ഓയില്‍ വില 82 ഡോളറിനടുത്ത് എത്തിയിരുന്നു. നിലവില്‍ 120 ഡോളറാണ് വില.
