NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം; വ്യാഴാഴ്ച അവലോകന യോഗം

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ വ്യാഴാഴ്ച അവലോകന യോഗം ചേരും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലാണ് യോഗം. ഓണ്‍ലൈനിലൂടെ മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുക്കും. കൂടുതല്‍ നിയന്ത്രണങ്ങള്‍ക്ക് സാധ്യത.

സെക്രട്ടേറിയേറ്റില്‍ കോവിഡ് വ്യാപിച്ചതിനെ തുടര്‍ന്ന് ലൈബ്രറി അടയ്ക്കുകയും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ഓഫിസിലും വനം, ദേവസ്വം, ആരോഗ്യമന്ത്രിമാരുടെ ഓഫിസിലും നിരവധി പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.  വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

സെക്രട്ടേറിയറ്റിന് പുറമെ സംസ്ഥാനത്തെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കിടയിലും കോവിഡ് വ്യാപനം രൂക്ഷമാണ്. തിരുവനന്തപുരത്ത് മാത്രം 80 ലധികം ജീവനക്കാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരം സിറ്റി ഡിപ്പോയില്‍ 25 ജീവനക്കാര്‍ക്കും എറണാകുളം ഡിപ്പോയില്‍ 15 പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

പൊലീസുകാര്‍ക്കിടയിലും കോവിഡ് ആശങ്ക നിലനില്‍ക്കുന്നു. ഒരാഴ്ച്ചയ്ക്കിടയില്‍ കൊച്ചിയില്‍ 29 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.  ഇന്നലെ കോഴിക്കോട് നോര്‍ത്ത് എസിപിക്ക് കോവിഡ് സ്ഥിരീകരിച്ചു. കമ്മീഷണര്‍ ഉള്‍പ്പെടെ നിരവധി പൊലീസ് ഉദ്യോഗസ്ഥര്‍ ക്വാറന്റീനില്‍ പ്രവേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia