NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

സര്‍ക്കാര്‍ ഒരു സമുദായത്തെ മാത്രം തിരഞ്ഞുപിടിച്ച് ദ്രോഹിക്കുന്നു: പി.കെ. കുഞ്ഞാലിക്കുട്ടി

തിരൂരങ്ങാടി: സര്‍ക്കാര്‍ ഒരു സമുദായത്തെ മാത്രം തിരഞ്ഞു പിടിച്ചു ദ്രോഹിക്കുകയാണെന്ന് മുസ്്‌ലിംലീഗ് ദേശീയ സെക്രട്ടറിയും പ്രതിപക്ഷ ഉപനേതാവുമായി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ട സര്‍ക്കാര്‍ നടപടിക്കെതിരെ മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ചെമ്മാട് മിനിസിവില്‍ സ്റ്റേഷനിലേക്ക് നടന്ന മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.

സംസ്ഥാനത്തെ എല്ലാ ബോര്‍ഡുകളിലെ നിയമനങ്ങളും പി.എസ്.സിക്ക് വിട്ടാല്‍ കാര്യം മനസ്സിലാക്കാന്‍ കഴിയും. എന്നാല്‍ നൂറില്‍ താഴെ മാത്രം ജോലിക്കാരുള്ള വഖഫ് ബോര്‍ഡിന്റെ നിയമനം പി.എസ്.സിക്ക് വിട്ടത് അംഗീകരിക്കാനാകില്ല. നേരത്തെ ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പിലും മറ്റും സര്‍ക്കാര്‍ കൈകടത്തി. ഒരു സമുദായത്തിന്റെ അവകാശങ്ങളെല്ലാം ദ്വംസിക്കുന്ന സര്‍ക്കാറായി ഇടത് സര്‍ക്കാര്‍ മാറിയെന്നും അത്തരം നടപടിയില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

 

മുസ്്‌ലിംലീഗ് ജില്ലാ ട്രഷറര്‍ അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ച സമരത്തില്‍ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ, മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. രാവിലെ പത്ത് മണിക്ക് ചെമ്മാട് പരപ്പനങ്ങാടി റോഡില്‍ നിന്നും ആരംഭിച്ച മാര്‍ച്ചില്‍ വള്ളിക്കുന്ന്, തിരൂരങ്ങാടി നിയോജക മണ്ഡലത്തിലെ നൂറുകണക്കിന്  പ്രവര്‍ത്തകരാണ് പങ്കെടുത്തത്.

മുസ്ലിംലീഗ് ജില്ലാ ഭാരവാഹികളായ എം.കെ ബാവ, എം.എ ഖാദര്‍, വിവിധ മത സംഘടനാ നേതാക്കളായ റഹീം ചുഴലി, പി അബ്ദുല്‍ അസീസ് മദനി, മുജീബ് ഓട്ടുമ്മല്‍, അഡ്വ. ഷാഹുല്‍ ഹമീദ് സംസാരിച്ചു. മാര്‍ച്ചിന് കെ.പി മുഹമ്മദ് കുട്ടി, പി.എസ്.എച്ച് തങ്ങള്‍, ബക്കര്‍ ചെര്‍ണ്ണൂര്‍, കെ കുഞ്ഞിമരക്കാര്‍, കെ.പി മുഹമ്മദ് ഹസ്സന്‍, സി.എച്ച് മഹ്മൂദ് ഹാജി, ടി.പി.എം ബഷീര്‍, ഹനീഫ പുതുപറമ്പ്, യു.എ റസാഖ്, സി.പി ഇസ്മായീല്‍, പി ളംറത്ത്, വി.ടി സുബൈര്‍ തങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *