NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രായപൂർത്തി യാകാത്ത പെൺകുട്ടിയെ ഉപദ്രവിച്ച കേസിൽ ചിറമംഗലം സ്വദേശി അറസ്റ്റിൽ.

പരപ്പനങ്ങാടി: പ്രായപൂർത്തി യാകാത്ത സ്കൂൾ വിദ്യാർത്ഥിനിയെ ഉപദ്രവിച്ച കേസിൽ യുവാവിനെ പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു.
ചിറമംഗലം സ്വദേശിയായ
ഹരിദാസനെ (40) യാണ് പരപ്പനങ്ങാടി പോലീസ് പോക്സോ ആക്ട് പ്രകാരം അറസ്റ്റ് ചെയ്തത്.
പെൺകുട്ടിയുമായി സുഹൃത്ത് വഴി പരിചയപ്പെട്ട പ്രതി കഴിഞ്ഞ രണ്ട് വർഷമായി ഫോൺ മുഖാന്തിരം ബന്ധം പുലർത്തി വരികയായിരുന്നു. പ്രതിയെ പെൺകുട്ടിയുമായി പരിചയപ്പെടാൻ കാരണക്കാരിയായ യുവതിയെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു.
പരപ്പനങ്ങാടി അഡി.എസ്.ഐ ബാബുരാജ്, എ.എസ്.ഐ ജയദേവൻ, പോലീസുകാരായ ബിജേഷ്, അനിൽ, രഞ്ചിത്ത് എന്നിവരാണ്  അന്വേഷണ സംഘത്തിൽ ഉള്ളത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!

Jaxx Wallet Download

Jaxx Liberty Wallet

Jaxx Wallet

gem visa login

gem visa login australia