നിപയില്‍ കൂടുതല്‍ ആശ്വാസം; പരിശോധിച്ച 68 സാംപിളുകളും നെഗറ്റീവ്
കോഴിക്കോട്: നിപയില്‍ കേരളത്തിന് കൂടുതല്‍ ആശ്വാസം. രോഗം ബാധിച്ച് മരണമുണ്ടായതിന് ശേഷം പരിശോധിച്ച 68 പേരുടെ സാംപിളുകളും നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
7 പരിശോധനഫലം കൂടി ഇന്ന് പുറത്തു വന്നു. നിപ വ്യാപനം അറിയാന്‍ വേണ്ടി പ്രദേശത്ത് അസ്വാഭിവക മരണങ്ങളുണ്ടായോ എന്ന് പരിശോധിച്ചു. എന്നാല്‍ അസ്വാഭാവിക പനിയോ ശാരീരിക അവശകതകളോ മൂലം ആരും മരണപ്പെട്ടിട്ടില്ലെന്നാണ് കണ്ടെത്താനായതെന്നും വീണാ ജോര്‍ജ് പറഞ്ഞു.
ചാത്തമംഗലം സ്വദേശിയായ ഏഴാം ക്ലാസുകാരന്‍ നിപ ബാധിച്ച് മരിച്ചത് കഴിഞ്ഞ ഞായറാഴ്ചയാണ്. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് തുടങ്ങിയത് പത്ത് ദിവസം മുന്‍പായിരുന്നു. രോഗം സ്ഥിരീകരിച്ച ശേഷം നില ഗുരുതരമായി മണിക്കൂറുകള്‍ക്കകം മരണപ്പെടുകയായിരുന്നു. 251 പേരാണ് മരിച്ച കുട്ടിയുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവരില്‍ 121 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്.
