NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പ്രാദേശിക ഭരണ സംവിധാനം കാര്യക്ഷമ മാക്കുന്നതിന് ജനപ്രതിനിധികൾ ഉണർന്ന് പ്രവർത്തിക്കണം ; പി.കെ കുഞ്ഞാലിക്കുട്ടി

1 min read

 

പരപ്പനങ്ങാടി: പ്രാദേശിക ഭരണ സംവിധാനം കാര്യക്ഷമമാക്കുന്നതിന് ജനപ്രതിനിധികൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പറഞ്ഞു. പരപ്പനങ്ങാടി മുനിസിപ്പൽ മുസ്‌ലിം ലീഗ് കമ്മിറ്റിയും ഗ്രെയ്‌സ് എജുക്കേഷണൽ അസോസിയേഷനും സംയുക്തമായി ജനപ്രതിനിധികൾക്കായി സംഘടിപ്പിച്ച സ്‌കിൽഅപ്പ്‌ 2K21 ദ്വിദിന പരിശീലന പരിപാടിയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് കൂടുതൽ ഫണ്ടും അധികാരങ്ങളും നൽകിയത് യു.ഡി.എഫ് ഭരണ കാലത്താണ്. കേരളത്തിൽ യഥാർത്ഥ അർത്ഥത്തിൽ അധികാര വികേന്ദ്രീകരണം നടപ്പിലായത് ഇക്കാലയളവിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാണക്കാട് ഹാദിയ സെന്ററിൽ വെച്ച് നടന്ന പരിപാടിയിൽ ഉമ്മർ ഒട്ടുമ്മൽ അധ്യക്ഷത വഹിച്ചു. പി.എസ്.എച്ച്‌ തങ്ങൾ, വി.പി കോയഹാജി, അലി തെക്കേപ്പാട്ട്, എ. ഉസ്മാൻ, അഡ്വ.കെ.കെ സൈതലവി, സി.ടി നാസർ, ഹസ്സൻ കോയ മാസ്റ്റർ എന്നിവർ സംസാരിച്ചു. സി.അബ്ദുറഹിമാൻ കുട്ടി സ്വാഗതവും എ. സീനത്ത് ആലിബാപ്പു നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന വിവിധ സെഷനുകളിലായി ഉസ്മാൻ താമരത്ത്,ഡോ.വി.പി റഷീദ് എന്നിവർ ക്ലാസ്സെടുത്തു.

Leave a Reply

Your email address will not be published.