NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടി സ്വദേശി സകരിയയുടെ തടവുവാസത്തിന് 17 വർഷം:  സോളിഡാരിറ്റി യുവജന റാലിയും പൊതുസമ്മേളനവും  ബുധനാഴ്ച പരപ്പനങ്ങാടിയിൽ  

പരപ്പനങ്ങാടി : ബംഗളൂരു സ്ഫോടനക്കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട പരപ്പനങ്ങാടി സ്വദേശി സകരിയ വിചാരണ തടവുകാരനായി 17 വർഷം പൂർത്തിയാക്കുന്ന സാഹചര്യത്തിൽ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുന്നു.

 

‘സകരിയ: നീതി നിഷേധത്തിന്റെ 17 ആണ്ടുകൾ; അനീതിയുടെ തടവറകൾക്കെതിരെ’ എന്ന പ്രമേയത്തിൽ ബുധനാഴ്ച വൈകീട്ട് 4.30 ന് പരപ്പനങ്ങാടിയിൽ യുവജന റാലിയും പൊതുസമ്മേളനവും നടക്കും. 2009 ഫെബ്രുവരി അഞ്ചിന്, തന്റെ 19-ാം വയസ്സിലാണ് സകരിയ അറസ്റ്റ് ചെയ്യപ്പെടുന്നത്.

വിചാരണ പോലും പൂർത്തിയാക്കാതെ ഒരു യുവാവിന്റെ ജീവിതത്തിലെ വിലപ്പെട്ട 17 വർഷങ്ങൾ ഭരണകൂടം തടവറയിൽ ഹോമിച്ചുവെന്ന് സോളിഡാരിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

 

യു.എ.പി.എ. പോലുള്ള കരിനിയമങ്ങൾ ഉപയോഗിച്ച് നടത്തുന്ന വേട്ടയാടലുകൾക്കെ തിരെയുള്ള പോരാട്ടം തുടരുമെന്നും അവർ വ്യക്തമാക്കി. പരപ്പനങ്ങാടിയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറി  ടി. മുഹമ്മദ് വേളം,  (സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്,  എം. ജിഷ, റാസിഖ് റഹീം,  സകരിയ ആക്ഷൻ കമ്മിറ്റി ചെയർമാൻ അഷ്റഫ് ഷിഫ എന്നിവരും വെൽഫെയർ പാർട്ടി, ജമാഅത്തെ ഇസ്‌ലാമി നേതാക്കളും  പങ്കെടുക്കും.

 

പത്രസമ്മേളനത്തിൽ സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി ഷബീർ കൊടുവള്ളി, ജില്ലാ ഭാരവാഹികളായ കെ. ജംഷിദ്, സൽമാനുൽ ഫാരിസ്, ത്വയ്യിബ് പൊന്മുണ്ടം, ഖദ്ദാഫി തയ്യിൽ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *