NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

വഖഫ് ബിൽ; പോരാട്ടത്തിനൊരുങ്ങി മുസ്ലിം ലീഗ്, 16 ന് വഖഫ് സംരക്ഷണ പ്രതിഷേധ മഹാറാലി, ദേശീയതലത്തിലും പ്രതിഷേധം

 

വഖഫ് ബില്ലിൽ ശക്തമായ പോരാട്ടം നടത്താനൊരുങ്ങി മുസ്ലിം ലീഗ്. ദേശീയതലത്തിൽ ഉൾപ്പെടെ പ്രതിഷേധ പരിപാടികൾ നടത്തും. 16 ന് കോഴിക്കോട്ട് വഖഫ് സംരക്ഷണ പ്രതിഷേധ മഹാറാലി സംഘടിപ്പിക്കാനാണ് തീരുമാനം.

 

പാണക്കാട് ചേർന്ന അടിയന്തിര ഓൺലൈൻ നേതൃയോഗത്തിലാണ് തീരുമാനം. നിയമ രാഷ്ട്രീയ പോരാട്ടങ്ങൾ കടുപ്പിക്കാനാണ് തീരുമാനം. മതസ്വാതന്ത്ര്യത്തിന്റെ നഗ്നമായ ലംഘനമാണ് ബില്ലിലൂടെ സർക്കാർ നടപ്പാക്കിയത് എന്ന് യോഗം വിലയിരുത്തി.

 

ബില്ലിൻ്റെ ഭരണഘടനാ വിരുദ്ധത ചൂണ്ടിക്കാട്ടി സുപ്രിം കോടതിയെ സമീപിക്കാനും യോഗം തീരുമാനിച്ചു. ഡൽഹിയിലും മറ്റ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചു.

 

ദേശീയ തലത്തിൽ ഓരോ സംസ്ഥാനത്തും നടക്കുന്ന പ്രക്ഷോഭങ്ങളുടെ തീയതി അതാത് സംസ്ഥാന കമ്മിറ്റികൾ കൂടി തീരുമാനിച്ച് പ്രഖ്യാപിക്കും. സുപ്രീംകോടതിയെ സമീപിക്കാൻ ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയെയും മുസ്ലിം ലീഗ് എംപി മാരെയും യോഗം ചുമതലപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *