തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ അനാസ്ഥ ; ഭരണപ്രതിപക്ഷ പാർട്ടികളുടെ പിടിപ്പ് കേടെന്ന് എസ്.ഡി.പി.ഐ
തിരൂരങ്ങാടി: താലൂക്ക് ആശുപത്രിയിലെ ജീവനക്കാരുടെ അനാസ്ഥക്ക് കാരണം ഭരണപ്രതിപക്ഷകക്ഷികളുടെ പിടിപ്പ് കേടാണന്ന് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ആരോപിച്ചു. ആശുപത്രിയിൽ വർഷങ്ങളായി ചില ഡോക്ടർമാർ രോഗികളോട് കാണിക്കുന്ന ക്രൂരതകൾ പലതവണ പരാതികൾ ഉയർന്നതാണ്. ആശുപത്രി വികസന സമിതിയിലുള്ള ഭരണ പ്രതിപക്ഷ പാർട്ടികളുടെ ഇഷ്ടതോഴൻമാരായിരുന്നു ഇത്തരം ഡോക്ടർമാരെന്നും കമ്മിറ്റി കുറ്റപ്പെടുത്തി.
നിരവധി തവണ ആശുപത്രി വികസന സമിതിക്ക് മുന്നിലടക്കം രോഗികളോടുള്ള മോശം പെരുമാറ്റങ്ങളും നിരവധി പരാതികളും മറ്റും വന്നിട്ടും യാതൊരു നടപടിയുമുണ്ടാകുന്നില്ല.
താലൂക്ക് ആശുപത്രി മോർച്ചറിയിലെത്തുന്ന മൃതദേഹങ്ങൾ അവസാന നിമിഷം മെഡിക്കൽ കോളേജിലേക്കും മറ്റും റഫർ ചെയ്യുന്ന സംഭവം മൂലം ജനങ്ങൾ ദുരിതം പേറുന്നത് നിത്യസംഭവമായിരുന്നിട്ടും ആരും ഇതിനെതിരെ രംഗത്ത് വന്നിരുന്നില്ല.
ജില്ലയിലെ ഏറ്റവും വലിയ താലൂക്ക് ആശുപത്രിയിൽ പോലീസ് സർജനില്ലാത്തതടക്കം നേരിടുന്ന അനാസ്ഥക്ക് പരിഹാരം കണേണ്ടതുണ്ട്. ഡോക്ടർമാർ രോഗികളോട് മോശമായി പെരുമാറുന്നതും, അനാസ്ഥകൾക്കും പരിഹാരം കാണണമെന്നും മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.
