NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

താൻ യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടില്ല: ക്ഷമാപണവുമായി ഫിറോസ് കുന്നുംപറമ്പിൽ

താൻ യുഡിഎഫിനെ തള്ളിപ്പറഞ്ഞിട്ടില്ല.മുഖ്യമന്ത്രി പിണറായി വിജയനെ പ്രകീർത്തിച്ച് സംസാരിച്ചതിൽ തെറ്റാണെന്നും തവനൂരിലെ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഫിറോസ് കുന്നുംപറമ്പിൽ ക്ഷമാപണവുമായി രംഗത്തെത്തി. ചാനലുകൾക്ക് നൽകിയ അഭിമുഖം അവർക്ക് താത്പര്യമുള്ള രീതിയിൽ പ്രചരിപ്പിക്കുകയാണ്.

എൽഡിഎഫ് വിജയം രാഷ്ട്രീയത്തിൽ വലിയ പരിചയമില്ലാത്ത ഒരാളെന്ന നിലയ്ക്ക് ഞാൻ വിലയിരുത്തിയത് കിറ്റും പെൻഷനും നൽകിയത് കൊണ്ടാണെന്നാണ്. ജയിച്ചാലും തോറ്റാലും തവനൂരിലെ ഒരാളായി അവർക്കൊപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകുകയാണ്.
അറിവില്ലായ്മ മൂലം ഞാൻ നൽകിയ അഭിമുഖം കൊണ്ട് യുഡിഎഫ് പ്രവർത്തകർക്കുണ്ടായ വിഷമത്തിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

വീഡിയോ കാണാം

 

 

Leave a Reply

Your email address will not be published. Required fields are marked *