ബൈക്കിൽ നിന്ന് വീണ് പരിക്കേറ്റ പാലത്തിങ്ങൽ സ്വദേശി മരിച്ചു.


പരപ്പനങ്ങാടി : ബൈക്കിൽ നിന്നും വീണ് പരിക്കേറ്റ യുവാവ് മരിച്ചു. കൊട്ടന്തല അങ്കണവാടിക്ക് സമീപം അച്ചമ്പാട്ട് പ്രസാദ് (50) ആണ് മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തോടെ കൊട്ടന്തല റോഡിൽ വെച്ചാണ് ബൈക്കിൽ നിന്നും വീണത്. സ്വകാര്യാശുപത്രിയിൽ കാണിച്ച് വീട്ടിൽ പോയ പ്രസാദിന് ബുധനാഴ്ച ഉച്ചയോടെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടു.
ഉടൻ നെടുവയിലെ ആശുപത്രിയിൽ എത്തിച്ചു. ഇവിടെ നിന്നും കോഴിക്കോട്ടെ സ്വകാര്യാശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെ വഴിമധ്യേ മരിക്കുകയായിരുന്നു.
മൃതദേഹം തിരൂരങ്ങാടി താലൂക്കാശുപത്രി മോർച്ചറിയിൽ. പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ചിറമംഗലം ശ്മശാനത്തിൽ സംസ്കരിക്കും.
പിതാവ് : പരേതനായ നായാടി കുട്ടി
അമ്മ : പരേതയായ ഓമല
ഭാര്യ : ഷീബ. മക്കൾ: ജിതിൻ, അർച്ചന. സഹോദരങ്ങൾ : ഷൺമുഖൻ, പ്രഭി കുമാർ, ജിതേഷ്, ബിന്ദു, സുമി, ജിഷ.