NEWS ONE KERALA

ന്യൂസ് വൺ കേരള: news one kerala: Malayalam Online News Portal – Latest Malayalam New : (മലയാളം വാർത്ത)

പരപ്പനങ്ങാടിയിൽ പുതിയ ബസ് സ്റ്റാൻഡ് :  സർവ്വകക്ഷി പ്രതിനിധി സംഘം റവന്യൂ മന്ത്രിയെ കണ്ടു,  വില്ലേജ് ഓഫീസ് മാറ്റിസ്ഥാപിക്കാൻ ധാരണ

പരപ്പനങ്ങാടി നഗരസഭാ കാര്യാലയത്തിന് പുറകിൽ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുന്നതിന് തടസ്സമായി നിൽക്കുന്ന വില്ലേജ് ഓഫീസ് കെട്ടിടം മാറ്റുന്നതുമായി ബന്ധപ്പെട്ട് സർവ്വകക്ഷി പ്രതിനിധി സംഘം തിരുവനന്തപുരത്ത് റവന്യൂ  മന്ത്രിയെകണ്ട് ചർച്ച നടത്തി.
ബസ് സ്റ്റാൻഡ് വരുന്നതിന് തടസ്സമായി നിൽക്കുന്ന നിലവിലെ പരപ്പനങ്ങാടി വില്ലേജ് ഓഫീസ് പൊളിച്ചു മാറ്റാൻ ഉടൻ തന്നെ ഉത്തരവ് ഇറക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു.
നഗരസഭ കെട്ടിടത്തിൽ തന്നെ വില്ലേജ് ഓഫീസ് മാറ്റി സ്ഥാപിക്കാനും ഉടൻതന്നെ ബസ് സ്റ്റാൻഡ്  നിർമിക്കാനും ചർച്ചയിൽ ധാരണയായി.
കെ.പി.എ.മജീദ് എം.എൽ.എ, നഗരസഭാധ്യക്ഷൻ പി.പി.ഷാഹുൽ ഹമീദ്, ഉപാധ്യക്ഷ കെ.ഷഹർബാനു, നിയാസ് പുളിക്കലകത്ത്, ശംസു പാലത്തിങ്ങൽ, പി.വി. മുസ്തഫ, ടി.കാർത്തികേയൻ, ഗിരീഷ് തോട്ടത്തിൽ, എച്ച്. ഹനീഫ, നസീമ, കെ.മുഹമ്മദ് നഹ, മനാഫ് താനൂർ എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *