വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


പരപ്പനങ്ങാടി : വിദ്യാർത്ഥിനിയെ വീടിനുള്ളിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
പുത്തരിക്കൽ ജയകേരള റോഡിൽ പുതിയൻ്റെകത്ത് മുഹമ്മദ് ബഷീറിന്റെ മകൾ ഹാദി റുഷ് ദ (15) ആണ് മരിച്ചത്. ചൊവ്വാഴ്‌ച വൈകീട്ട് അഞ്ചുമണിയോടെ യാണ് മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്.
ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പ്ലസ് വൺ സീറ്റിനായുള്ള രണ്ട് അലോട്ട്മെൻ്റിലും സീറ്റ് ലഭിക്കാത്തതിൽ സങ്കടപ്പെട്ടിരുന്നെന്ന് ബന്ധുക്കൾ മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
അസ്വാഭാവിക മരണത്തിന് പോലീസ് കേസ്സെടുത്തു.
മൃതദേഹം കോട്ടക്കൽ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.
പരപ്പനങ്ങാടി എസ്.എം.എൻ.എച്ച്. എസ് എസിൽ നിന്നാണ് പത്താംതരം വിജയിച്ചത്.
മാതാവ് : റാബിയ