പോക്‌സോ കേസിൽ പ്രതിയെ പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതിവെറുതെ വിട്ടു.
പരപ്പനങ്ങാടി : പോക്‌സോ കേസ് പ്രതിയെ കോടതി വെറുതെ വിട്ടു.
തിരൂരങ്ങാടി യതീംഖാന ഹോസ്റ്റൽ മുൻ അസിസ്റ്റന്റ് മാനേജർ ആയിരുന്ന അലങ്ങാടൻ അബ്ദുൽ റഷീദ് (55) നെയാണ് പരപ്പനങ്ങാടി ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി സ്പെഷ്യൽ ജഡ്‌ജ് എ. ഫാത്തിമ ബീവി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതേവിട്ടത്.
12 കാരനെ ഹോസ്റ്റലിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിയിൽ തിരൂരങ്ങാടി പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസിൽ പ്രോസിക്യൂഷൻ ഭാഗത്തു നിന്ന് 18 സാക്ഷികളെ വിസ്തരിച്ചു. പ്രതിക്കുവേണ്ടി പരപ്പനങ്ങാടി കോടതിയിലെ അഭിഭാഷകനായഎൻ.മുഹമ്മദ് ഹനീഫ ഹാജരായി.
