പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം രണ്ടിൽ ടിക്കറ്റ് കൗണ്ടറും ബസ് സ്റ്റാൻ്റിന് സമീപം വഴിയും അനുവദിക്കും.
പരപ്പനങ്ങാടി : പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ് ഫോം രണ്ടിൽ ടിക്കറ്റ് കൗണ്ടറും ബസ് സ്റ്റാൻ്റിന് സമീപം പുറത്തേക്കുള്ള വഴിയും അനുവദിക്കാനും പാലക്കാട് ഡി.ആർ.യു.സി.യോഗത്തിൽ റെയിൽവെ അധികൃതർ അറിയിച്ചതായി ഡി.ആർ.യു.സി. അംഗം ഉമ്മർ ഒട്ടുമ്മൽ പറഞ്ഞു.
സ്റ്റേഷനിൽ മുടങ്ങിയ ശുചീകരണ പ്രവർത്തികൾ നടത്തുമെന്നും യാത്രക്കാർക്കുള്ള ശൗചാലയം സൗകര്യപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
ഇത് സംബന്ധിച്ച് യോഗത്തിൽ ആവശ്യം ഉന്നയിച്ചതിനുള്ള മറുപടിയിലാണ് ഈ അറിയിപ്പുണ്ടായത്. ഡി.ആർ.എം. അരുൺ കുമാർ ചതുർവേദി അധ്യക്ഷത വഹിച്ചു.
അരുൺ തോമസ് കലത്തിങ്കൽ (എസ്.ആർ.ഡി.സി), എം.കെ. അനിൽകുമാർ (എ.ഡി.ആർ.എം), പെരുമാൾ നന്ദലാൽ.(എസ്.ആർ.ഡി.ഇ.എൻ), എം.വാസുദേവൻ (എസ്.ആർ.ഡി.ഒ.എം), ഡിവിഷനിലെ എം.പി.മാരുടെ പ്രതിനിധികളായ കമ്മറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
